നസീം അല്‍ റബീഹില്‍ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗം

Posted on: March 21, 2016 10:40 pm | Last updated: March 21, 2016 at 10:40 pm

Naseem Rabeehദോഹ: നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററില്‍ ഡോ. വിജയ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും ബിരുദാനന്തര ബിരുദവും റോയല്‍ കോളജ് ഓഫ് ഇംഗ്ലണ്ടില്‍ സര്‍ജറി വിഭാഗത്തില്‍ അംഗത്വവുമുള്ള ഡോ. വിജയ് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹി, യേനപോയ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, മംഗസാപുരം തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
ഉദര, ധഹനേന്ദ്രിയങ്ങള്‍ സംബന്ധമായ അസുഖങ്ങള്‍, ആമാശയ കുടല്‍ വീക്കം, കരള്‍ പിത്താശയ ആഗ്‌നേയഗ്രന്ഥി സംബന്ധമായ രോഗങ്ങള്‍, കീഹോള്‍ ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ, പൊണ്ണത്തടി കുറക്കാനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ തുടങ്ങിയവയില്‍ വിദഗ്ധനായ ഡോക്ടറുടെ സേവനം എല്ലാ മാസവും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 33300114.