അനധികൃത താമസം; ബാച്ചിലര്‍മാരെ കണ്ടെത്താന്‍ ദുബൈ നഗരസഭയുടെ പരിശോധന

Posted on: March 21, 2016 3:18 pm | Last updated: March 21, 2016 at 3:18 pm

BACHELORSദുബൈ: കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ അനുമതിയുള്ള മേഖലകളില്‍ കഴിയുന്ന ബാച്ചിലര്‍മാരെ കണ്ടെത്താന്‍ ദുബൈ നഗരസഭ പരിശോധന ഊര്‍ജിതമാക്കി. ഇത്തരം ഇടങ്ങളില്‍ ബാച്ചിലര്‍മാര്‍ കഴിയുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് നഗരസഭ അഭ്യര്‍ഥിച്ചു. കുടുംബങ്ങള്‍ക്കായി മാറ്റിവെച്ച മേഖലകളില്‍ നിന്ന് ബാച്ചലര്‍മാരെ പൂര്‍ണമായും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സ്വദേശികള്‍ ഉള്‍പെടുയുള്ളവര്‍ തങ്ങളുടെ താമസ സ്ഥലങ്ങള്‍ക്ക് സമീപം ബാച്ചിലര്‍മാര്‍ താമസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരക്കാരെ കണ്ടെത്താന്‍ അന്വേഷണം ദുബൈ നഗരസഭ ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇത്തരക്കാരെ ശ്രദ്ധയില്‍പെട്ടാല്‍ 800900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.