ആഗ്രഹമുണ്ട് പക്ഷേ…

Posted on: March 21, 2016 4:40 am | Last updated: March 20, 2016 at 11:42 pm

kabeerപാലക്കാട്: ഇത്തവണ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് മുന്‍മന്ത്രിയും കെ പി സി സി അംഗവുമായ വി സി കബീര്‍. ആലത്തൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. 1996 ഇടത് മുന്നണി സര്‍ക്കാറിന്റെകാലത്ത് ആരോഗ്യ- കായിക മന്ത്രിയായിരുന്ന കബീര്‍ 2004ലാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണിവിഭാഗം മത്സരിച്ച ആലത്തൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.
1980ല്‍ ഒറ്റപ്പാലത്ത് മത്സരിച്ച് നിയമസഭയിലെത്തുമ്പോള്‍ ആന്റണി കോണ്‍ഗ്രസായിരുന്നു. 82ല്‍ കോണ്‍ഗ്രസ് എസിലെത്തി. അഞ്ച് വട്ടം ഒറ്റപ്പാലത്തെ പ്രതിനിധീകരിച്ചു. 1991ല്‍ കോണ്‍ഗ്രസിലെ കെ ശങ്കരനാരായണനെയായിരുന്നു തോല്‍പിച്ചത്. 1996ലെ ഇ കെ നായനാര്‍ മന്ത്രിസഭ’യുടെ അവസാന രണ്ട് വര്‍ഷം ആരോഗ്യമന്ത്രിയായി. 2001ല്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ ഡി സി സി പ്രസിഡന്റായിരുന്ന സി വി ബാലചന്ദ്രനെയാണ് തോല്‍പിച്ചത്.
2004ല്‍ നിയമസഭാംഗത്വം രാജിവെച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. എന്നാല്‍ 2006ല്‍ സി പി എമ്മിന്റെ ഹംസയോട് ഒറ്റപ്പാലത്ത് തോറ്റു.