ട്വന്റി-20 ലോകകപ്പ്: അഫ്ഗാനെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം

Posted on: March 20, 2016 6:52 pm | Last updated: March 20, 2016 at 6:52 pm
SHARE
Cricket - South Africa v Afghanistan - World Twenty20 cricket tournament - Mumbai, India, 20/03/2016. South Africa's AB de Villiers watches his shot.  REUTERS/Danish Siddiqui
i

മുംബൈ: ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ ദക്ഷിണാഫ്രിക്ക 37 റണ്‍സിന് തോല്‍പിച്ചു. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 172 റണ്‍സിന് പുറത്തായി. 19 പന്തില്‍ 44 റണ്‍സെടുത്ത മുഹമ്മദ് ഷെഹ്‌സാദ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശേഷമാണ് പുറത്തായത്. ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡികോക്ക്-ഡുപ്ലസി കൂട്ടുകെട്ടിന്റെ മികവിലാണ് ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. ഡികോക്ക് 45ഉം ഡുപ്ലസി 41ഉം റണ്‍സെടുത്തു. തുടര്‍ന്ന് ഡിവില്ലേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 200 കടത്തിയത്. 24 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ഡിവില്ലിയേഴ്‌സ് ആകെ 64 റണ്‍സ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here