വര്‍ഗ്ഗീയഫാസിസത്തിനെതിരെ ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം: നവയുഗം കേന്ദ്ര സമ്മേളനം

Posted on: March 19, 2016 8:10 pm | Last updated: March 19, 2016 at 8:10 pm
SHARE

ദമ്മാം: വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് നവയുഗം കേന്ദ്ര സമ്മേളനം ആവശ്യപ്പെട്ടു. ഫാസിസം ഇന്ന് നമ്മുടെ രാജ്യത്ത് ഒരു വന്‍ വിപത്തായി മാറിയിരിക്കുകയാണ്. എതിര്‍ ശബ്ദങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ച് അടിച്ചമര്‍ത്തുകയാണ്. ഇടതുപക്ഷത്തിന്റെ സംഘശക്തിയില്‍ വന്ന ദൗര്‍ബല്യങ്ങളാണ് ഭാരതത്തില്‍ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കിയതും, ഇന്നത്തെ ഭീതിജനകമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചതും എന്ന തിരിച്ചറിവിലൂടെ സ്വയം വിമര്‍ശനം നടത്താന്‍ ഇടതുപക്ഷ കക്ഷികള്‍ തയ്യാറാവണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ദമ്മാം ബദര്‍ അല്‍ റാബി ഹാളില്‍ ചേര്‍ന്ന നാലാമത് കേന്ദ്ര സമ്മേളനം നവയുഗം ജുബൈല്‍ മുഖ്യരക്ഷാധികാരി റ്റി സി ഷാജി ഉദ്ഘാടനം ചെയ്തു. ഉണ്ണി പൂച്ചെടിയില്‍, എം എ വാഹിദ് , ലീന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത് . ഹുസൈന്‍ കുന്നിക്കോട് സ്വാഗതം പറഞ്ഞു. അരുണ്‍ ചാത്തന്നൂര്‍ അനുശോചന പ്രമേയവും, നവാസ് ചാന്നാങ്കര രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു . തെരഞ്ഞെടുക്കപ്പെട്ട 193 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here