അംഗോളയില്‍ മഞ്ഞപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 158 ആയി

Posted on: March 18, 2016 11:09 pm | Last updated: March 19, 2016 at 9:03 am
SHARE

angoliyaഅംഗോള: അംഗോളയില്‍ മഞ്ഞപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 158 ആയി. ലോകാരോഗ്യ സംഘടന(WHO) പുറത്തുവിട്ട കണക്കുകളിലാണ് മരണസംഖ്യയിലെ വന്‍ വര്‍ധനവ് വ്യക്തമാക്കുന്നത്. ഒരു മാസം മുമ്പ് മരണസഖ്യ 50 പേര്‍ മാത്രമായിരുന്നു. അംഗോളയുടെ വിവിധ ഭാഗങ്ങളില്‍ മലേറിയ, കോളറ, അതിസാരം എന്നിവ പടര്‍ന്നു പിടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2015 ഡിസംബറിലാണ് അംഗോളയില്‍ ആദ്യമായി മഞ്ഞപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊതുകാണ് മഞ്ഞപ്പനി പകര്‍ത്തുന്നത്. തെരുവുകളിലും മറ്റും മാലിന്യങ്ങള്‍ കുന്നുകൂടുന്നതും അതില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നതുമാണ് രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന വിശദീകരണം. തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, തലകറക്കം, തളര്‍ച്ച എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here