Business
ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 275.37 പോയിന്റ് നേട്ടത്തില്‍ 24952.74ലും നിഫ്റ്റി 91.80 പോയിന്റ് ഉയര്‍ന്ന് 7604.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1297 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1291 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഹിന്‍ഡാല്‍കോ, ടിസിഎസ്, എസ്ബിഐ, അദാനി പോര്‍ട്‌സ്, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.
ഇന്ത്യയുള്‍പ്പടെയുള്ള വികസ്വര വിപണികളില്‍ വിദേശ നിക്ഷേപകര്‍ വീണ്ടും താല്‍പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ക്ക് കരുത്തേകിയത്.
---- facebook comment plugin here -----