അമേരിക്ക സിക്ക വൈറസ് ഭീതിയില്‍

Posted on: March 18, 2016 9:56 am | Last updated: March 18, 2016 at 9:56 am
SHARE

zikka virusന്യൂയോര്‍ക്ക്: അമേരിക്കയിലെ ചില നഗരങ്ങളില്‍ വേനല്‍ മൂര്‍ധന്യത്തിലെത്തുമ്പോള്‍ സിക്ക വൈറസ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ഇത് സംബന്ധിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഈഡിസ് ഈജിപ്തി കൊതുക് പരത്തുന്ന രോഗം ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ രാഷ്ട്രങ്ങളിലും പടര്‍ന്നു പിടിച്ചതിന് പിറകെ അമേരിക്കയിലെ ചില നഗരങ്ങളിലും വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ചില നഗരങ്ങളില്‍ സിക്ക വൈറസ് ബാധിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി അറിയുന്നതിന് ഈ ഗവേഷണത്തിന് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നേതൃത്വം കൊടുത്ത യു എസ് നാഷനല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിറിക് റിസര്‍ച്ചിലെ ആന്‍ഡ്രു മൊനഗാന്‍ പറഞ്ഞു. സിക്ക വൈറസ് പടരുന്നതിന്റെ ശക്തി സംബന്ധിച്ച് തങ്ങള്‍ക്കറിയില്ലെങ്കിലും അമേരിക്കയില്‍ എവിടെയെല്ലാം ഇത് പരത്തുന്ന കൊതുകിന് അതിജീവിക്കാനാകുമെന്നും വ്യത്യസ്ത കാലാവസ്ഥകളില്‍ ഇവയുടെ ആധിക്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ സഹായിക്കാന്‍ പഠനത്തിനാകുമെന്നും മൊനഗാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here