വിദേശ സന്ദര്‍ശനങ്ങള്‍ക്കായി കേന്ദ്രമന്ത്രിമാര്‍ ചിലവഴിച്ചത് 1500 കോടി

Posted on: March 17, 2016 6:24 pm | Last updated: March 17, 2016 at 6:24 pm
SHARE

modi cabinetന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 1500 കോടി രൂപ ചെലവഴിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

2014-15 വര്‍ഷത്തില്‍ 509.91 കോടി, 2013-14 വര്‍ഷത്തില്‍ 434.94 കോടി, 2012-13 വര്‍ഷത്തില്‍ 593.09 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക. പേഴ്‌സണല്‍ വകുപ്പാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 2014-15 കാലഘട്ടത്തില്‍ മാത്രം പേഴ്‌സണല്‍ വകുപ്പ് ചെലവഴിച്ചത് 351.65 കോടി രൂപയാണ്. 2013-14ല്‍ 289.92 കോടിയും 2012-13ല്‍ 453.95 കോടിയും മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ചു.

ആഭ്യന്തര മന്ത്രാലയം 30.24 കോടി രൂപയാണ് 2014-15 കാലഘട്ടത്തില്‍ ചെലവഴിച്ചത്. വ്യവസായം, ടൂറിസം മന്ത്രാലയങ്ങള്‍ 2014-15 കാലഘട്ടത്തില്‍ യഥാക്രമം 6.95 കോടി, 9.45 കോടി രൂപയുമാണ് വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here