Connect with us

Ongoing News

പശുജീവിതമാണ് ബെന്യാമിന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെ: എന്‍എസ് മാധവന്‍

Published

|

Last Updated

കോട്ടയം: പശുജീവിതമാണ് ബെന്യാമിന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് പ്രശസ്ത എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജര്‍ രവിയാണെന്ന് ബെന്യാമിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു എന്‍എസ് മാധവന്‍. ബെന്യാമിന്റെ പ്രശസ്തമായ നോവലാണ് ആടു ജീവിതം.

ബെന്യാമിന്റെ ഈ വിമര്‍ശനത്തിന് ആരാണീ ബെന്യാമിന്‍ എന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. ബെന്യാമിന്‍ ആരാണെന്ന് പോലും തനിക്കറിയില്ല. വേറെ ഏതെങ്കിലും വിഷയമായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കില്ലായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ പേര് ഇതില്‍ വലിച്ചിഴച്ചതുകൊണ്ടാണ് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും രവി പറഞ്ഞിരുന്നു.

Latest