തിരുവനന്തപുരം : തിരുവമ്പാടി സ്ഥാനാര്‍ത്ഥി പ്രശ്‌നവുമായി ബന്ധപ്പെട്ട് താമരശ്ശേരി ബിഷപ്പുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ചര്‍ച്ചകളിലൂടെ മുന്നോട്ട് പോകുമെന്നും നാല് സ്ഥാനാര്‍ത്ഥികളെക്കൂടി ഉടന്‍ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് താമരശ്ശേരി രൂപതയും മലയോര വികസന സമിതിയും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
അതേസമയം, നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 20 സീറ്റുകളുടെ കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ലീഗ്. വി.എം ഉമ്മര്‍ മാസ്റ്ററെ പിന്‍വലിയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.