സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് ആരോപണം; വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു

Posted on: March 17, 2016 10:15 am | Last updated: March 17, 2016 at 10:15 am
SHARE

v s 2തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാകപ്പിഴകളുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് വി എസ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ വിജയസാധ്യത മാത്രമേ മാനദണ്ഡമാക്കാവൂവെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയില്‍ പികെ ഗുരുദാസനും ആലപ്പുഴയില്‍ സി കെ സദാശിവനും സീറ്റുകള്‍ നല്‍കാത്തതു ചൂണ്ടിക്കാണിച്ചാണു കത്തു നല്‍കിയതെന്നാണു വിവരം. അച്യുതാനന്ദന്റെ വിശ്വസ്തയായ സിഎസ് സുജാതയുടെ പേര് ചെങ്ങന്നൂര്‍ മണ്ഡലത്തിലാണ് ഉയര്‍ന്നുകേട്ടത്.
എന്നാല്‍, ജില്ലാ സെക്രട്ടേറിയറ്റ് ഇതു പരിഗണിച്ചില്ല. ഇക്കാര്യവും അച്യുതാനന്ദന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ അനുമതി നല്‍കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഇതിനു മുമ്പായി ഇടപെടല്‍ നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here