ആലപ്പുഴ: കായംകുളത്തെ ഏവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുനില്‍കുമാര്‍ വെട്ടേറ്റ് മരിച്ചു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സുനിലിനെ വിളിച്ചിറക്കിക്കൊണ്ടുപോയാണ് വെട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ ഒരാള്‍ മുന്‍ പഞ്ചായത്ത് അംഗമാണ്. നേരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആയിരുന്നു സുനില്‍. പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.