Connect with us

National

ബിജെപി എംഎല്‍എ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു

Published

|

Last Updated

ഡെറാഡൂണ്‍: മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭത്തിനിടെ ബിജെപി എംഎല്‍എ പോലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടന്ന പ്രക്ഷോഭ പരിപാടികള്‍ക്കിടെയാണ് എംഎല്‍എയായ ഗണേഷ് ജോഷി പോലീസ് അശ്വാരൂഢ സേനയിലെ കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്.

 

നീണ്ട ലാത്തിയുമായി കുതരയുടെ അടുത്തെത്തിയ എംഎല്‍എ അതിന്റെ കാലില്‍ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. ഇത് കണ്ട് ആവേശം പൂണ്ട അണികളും കുതിരക്ക് നേരെത്തിരിഞ്ഞു. അടിയേറ്റ് കുതിരയുടെ പിന്‍കാലൊടിഞ്ഞു. കുതിരയുടെ പിന്‍കാലിന് ചികില്‍സിച്ച് ഭേദമാക്കാനാവാത്ത വിധം പരിക്കേറ്റതായും കാല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ഡെറാഡൂണ്‍ എഎസ്പി അറിയിച്ചു. എംഎല്‍എക്കെതിരെ മൃഗസംരക്ഷ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest