കരുണ എസ്റ്റേറ്റ്: ഉന്നതതല യോഗ തീരുമാനത്തില്‍ സുധീരന് അതൃപ്തി

Posted on: March 14, 2016 4:25 pm | Last updated: March 14, 2016 at 4:25 pm
SHARE

sudheeranതിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തോട് ശക്തമായ എതിര്‍പ്പുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കരുണ എസ്റ്റേറ്റിന് കരമടക്കാന്‍ നല്‍കിയ അനുമതി തല്‍ക്കാലം പിന്‍വലിക്കില്ലെന്നായിരുന്നു ഇന്ന് നടന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം. ഇതിനെതിരെയാണ് സുധീരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഉന്നതല യോഗത്തിന്റെ തീരുമാനം നിരാശാജനകമാണെന്ന് സുധീരന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഭൂനികുതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം സര്‍ക്കാരിന് കത്ത് നല്‍കിയ സാഹചര്യത്തിലായിരുന്നു അടിയന്തര യോഗം വിളിച്ചത്. മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പുറമേ നിയമ-റവന്യൂ സെക്രട്ടറിമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here