Connect with us

Kerala

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; കുമ്മനം വട്ടിയൂര്‍ക്കാവില്‍ രാജഗോപാല്‍ നേമത്ത്‌

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ആദ്യഘട്ടമായി പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ എന്നിവരടക്കം പ്രമുഖ നേതാക്കളെല്ലാം പട്ടികയിലുണ്ട്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ 15ന് നടക്കും. 16ന് ബിജെപി നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അനുമതിക്ക് ശേഷമാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക.

സ്ഥാനാര്‍ഥി പട്ടിക: കുമ്മനം രാജശേഖരന്‍(വട്ടിയൂര്‍ക്കാവ്), ഒ രാജഗോപാല്‍ (നേമം), കെ സുരേന്ദ്രന്‍ (മഞ്ചേശ്വരം), ശോഭാ സുരേന്ദ്രന്‍ (പാലക്കാട്), വി മുരളീധരന്‍ (കഴക്കൂട്ടം), ജോര്‍ജ് കുര്യന്‍ (പുതുപ്പള്ളി), എ എന്‍ രാധാകൃഷ്ണന്‍ (മണലൂര്‍), സി കെ പത്മനാഭന്‍ (കുന്ദമംഗലം), കെ പി ശ്രീശന്‍ (കോഴിക്കോട് നോര്‍ത്ത്), പി കെ കൃഷ്ണദാസ് (കാട്ടാക്കട), എം ടി രമേശ് (ആറന്‍മുള), പി എസ് ശ്രീധരന്‍ പിള്ള (ചെങ്ങന്നൂര്‍), ബാദുഷാ തങ്ങള്‍ (മലപ്പുറം), രേണു സുരേഷ് (കോങ്ങാട്), ഷാജുമോന്‍ വട്ടേക്കാട് (ചേലക്കര), എന്‍ നാഗേഷ് (പുതുക്കാട്), എന്‍ കെ മോഹന്‍ദാസ് (എറണാകുളം), എന്‍ ചന്ദ്രന്‍ (ദേവീകുളം), പി എം വേലായുധന്‍ (മാവേലിക്കര), രവി കേലേത്ത് (തവനൂര്‍)

---- facebook comment plugin here -----

Latest