നീലഗിരിയില്‍ തൊഴിലാളിയെ കടുവ കൊലപ്പെടുത്തി ഭക്ഷിച്ചു

Posted on: March 12, 2016 7:02 pm | Last updated: March 12, 2016 at 7:02 pm
Tiger
ചിത്രം പ്രതീകാത്മകം

നീലഗിരി: നീലഗിരിയില്‍ കടുവ ഉത്തരേന്ത്യന്‍ തൊഴിലാളിയെ കൊലപ്പെടുത്തി ഭക്ഷിച്ചു. ദേവര്‍ഷോലക്കടുത്ത റോക്ക് വുഡ് എസ്‌റ്റേറ്റിലെ ജീവനക്കാരനായ മെഖുവേരയെയാണ് കടുവ ഭക്ഷണമാക്കിയത്. മെഖുവേരയുടെ കാലും തലയും ഒഴികെ ശരീര ഭാഗങ്ങള്‍ എല്ലാം കടുവ ഭക്ഷിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മെഖുവേരയെ ശനിയാഴ്ച രാവിലെയാണ് എസ്‌റ്റേറ്റില്‍ കണ്ടെത്തിയത്. സ്ഥലത്ത് കണ്ട കടുവയുടെ കാല്‍പ്പാടുകളില്‍ നിന്നാണ് ഇയാള്‍ കടുവയുടെ ആക്രമണത്തിന് ഇരയായെന്ന് മനസ്സിലയത്. കടുവക്കായി അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചു.