ജല ചോര്‍ച്ച: ഗുജറാത്തിലെ കക്രാപര്‍ ആണവ നിലയം അടച്ചു

Posted on: March 11, 2016 7:26 pm | Last updated: March 12, 2016 at 11:41 am
SHARE

kakrapar_2771025gഗുജറാത്ത്: ശക്തമായ ജല ചോര്‍ച്ചയെ തുടര്‍ന്ന് ഗുജറാത്തിലെ കക്രാപാര്‍ ആണവ നിലയം അടച്ചു. ഇവിടെയുള്ള ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും തന്നെ ആണവി വികിരണമേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ജീവനക്കാരെ അവനവരുടെ വീടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
സുരക്ഷിതമായി ആണവ നിലയം അടച്ചെന്നും വികിരണങ്ങള്‍ പുറത്തുപോയിട്ടില്ലെന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. എങ്കിലും ഇവിടെ സുരക്ഷാ പരിശോധന പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here