ചുമക്കുള്ള മരുന്നുകള്‍ കുട്ടികള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നു:ബാലാവകാശ കമ്മീഷന്‍

Posted on: March 11, 2016 9:42 am | Last updated: March 11, 2016 at 9:42 am
SHARE

cough syruppകൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജീവനക്കാരും ഒരു വിഭാഗം യാത്രക്കാരും കുട്ടികളോടു മോശമായി പെരുമാറുന്നത് സംബന്ധിച്ച് ഇപ്പോഴും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ അവധിക്കാലത്ത് ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തണം. മോശമായി പെരുമാറുന്ന ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രതിനിധി പിന്നീട് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തില്‍ അറിയിച്ചു.
ചുമക്കുള്ള ആല്‍ക്കഹോള്‍ ചേര്‍ന്ന മരുന്നുകള്‍ കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പരാതി ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും ശ്രദ്ധപുലര്‍ത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ മൂത്രപ്പുരകളുടെ നിലവാരം വര്‍ധിപ്പിക്കണം. പെണ്‍കുട്ടികള്‍ക്കിടയില്‍ മൂത്രസംബന്ധമായ അസുഖം വര്‍ധിക്കുന്നു. ഇക്കാര്യം അടിയന്തരമായി ശ്രദ്ധിക്കണം. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും വ്യവസ്ഥ ചെയ്യണം . കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് ബോധ്യപ്പെട്ടുവെന്ന് ചെയര്‍പേഴ്‌സന്‍ ശോഭ’കോശി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here