മാതൃഭൂമിയുടെ പ്രവാചകനിന്ദ: അന്വേഷണത്തിന് ഉത്തരവിട്ടു

Posted on: March 10, 2016 11:20 pm | Last updated: March 11, 2016 at 11:13 am
SHARE

mathrubhumiതിരുവനന്തപുരം: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാതൃഭൂമി പത്രത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പുനഃപ്രസിദ്ധീകരിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്റലിജന്‍സ് എ ഡി ജി പി. എ ഹേമചന്ദ്രനെയാണ് ചുമതലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് മാതൃഭൂമിയിലെ മൂന്ന് ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രവാചകന്‍ മുഹമ്മദ് നബിയെയും ഭാര്യമാരെയും മോശമായി ചിത്രീകരിച്ചും ഇകഴ്ത്തിയുമുള്ള ഫേസ്ബുക്ക് പോസ്റ്റ് മാതൃഭൂമി ദിനപ്പത്രത്തിന്റെ നഗരം പേജില്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വ്യാപകമായി വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മാതൃഭൂമിക്കെതിരേ വ്യാപകമായ വിമര്‍ശവുമുണ്ടായി.

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here