Connect with us

National

ജെഎന്‍യു ക്യാമ്പസില്‍ കന്‍ഹയ്യ കുമാറിനെതിരെ ആക്രമണം

Published

|

Last Updated

ന്യൂഡല്‍ഹി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരെ ക്യാമ്പസിനകത്ത് അക്രമം. ക്യാമ്പസിന് പുറത്ത് നിന്നെത്തിയ വ്യക്തിയാണ് കന്‍ഹയ്യയെ അക്രമിച്ചത്. വിദ്യാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അക്രമിയെ പിടികൂടി. കന്‍ഹയ്യയെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അക്രമി സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു.

രാജ്യദ്രോഹ കുറ്റമാരോപിച്ച് ജയിലിലടക്കപ്പെട്ട കന്‍ഹയ്യ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. കന്‍ഹയ്യക്കെതിരെ സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ എല്ലായിപ്പോഴും നിരീക്ഷിക്കാന്‍ ഡല്‍ഹി പോലീസ് കോളേജ് അധികൃതരോട് നിര്‍ദേശിച്ചിരുന്നു.

Latest