സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനാല്‍ കത്ത് ചര്‍ച്ചയാക്കേണ്ട: പി.കെ കുഞ്ഞാലിക്കുട്ടി

Posted on: March 10, 2016 1:31 pm | Last updated: March 10, 2016 at 4:29 pm
SHARE

KUNHALIKUTTY കോഴിക്കോട്: തിരുവമ്പാടി സീറ്റില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി താന്‍ അയച്ച കത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. തിരുവമ്പാടി ലീഗിന്റെ സീറ്റാണ്.  ഉടമ്പടി ലംഘിക്കപ്പെട്ടതിന്റെ കാരണം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തിരുവമ്പാടി സീറ്റ് അടുത്ത തവണ കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്ന് ലീഗ് ഉറപ്പ് നല്‍കിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ ചാണ്ടിക്ക് ഇക്കാര്യം ഉറപ്പ് നല്‍കി 2011 ല്‍ എഴുതിയ കത്ത് പുറന്നുവന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം.
തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നു അറിയിച്ച് കു!ഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്ത് പുറത്തു വന്നതിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എഴുതി ഒപ്പിട്ടു നല്‍കിയ രേഖയുടെ പകര്‍പ്പാണ് പുറത്തുവന്നത്. 2011 ല്‍ താമരശേരി രൂപതയുടെ താല്‍പര്യപ്രകാരമാണ് കോഴിക്കോട് ഗസ്റ്റ് ഗൗസില്‍ വച്ച് ഉടമ്പടി ഉണ്ടാക്കിയത്. താമരശേരി ബിഷപും അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രേഖാമൂലം ഉടമ്പടി ഉണ്ടാക്കിയതിന് സാക്ഷ്യം വഹിച്ചു. ഇത്തവണ സീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്നായിരുന്നു ഉടമ്പടി.

ഇതിന്റെ അടിസ്ഥാനത്തിലാണ് രൂപത പിന്തുണയ്ക്കുന്ന മലയോര വികസന സമിതി സീറ്റിനുവേണ്ടി രംഗത്തു വന്നത്. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ മുസ്‌ലിം ലീഗ് തയാറായില്ല. മാത്രമല്ല തിരുവമ്പാടിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് 2011ലെ കത്ത് പുറത്തുവന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here