Connect with us

National

അനുപം ഖേര്‍ ജീവിതത്തിലും വില്ലന്‍:യോഗി ആദിത്യ നാഥ്

Published

|

Last Updated

ഗൊരഖ്പൂര്‍: ബോളിവുഡ് നടന്‍ അനുപം ഖേറിനെതിരെ ബിജെപി എംപി യോഗി ആദിത്യ നാഥ്. അനുപം ഖേര്‍ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും വില്ലനാണെന്ന് എംപി പറഞ്ഞു. വില്ലന്റെ സ്വഭാവത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇതില്‍ കൂടുതല്‍ ഒന്നും അനുപം ഖേറിനെ കുറിച്ച് പറയാന്‍ ഇല്ലെന്നും ആദിത്യ നാഥ് പറഞ്ഞു.

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന സാധ്വി പ്രാചിയേയും യോഗി ആദിത്യനാഥിനേയും പോലുള്ളവരെ ജയിലില്‍ അടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം അനുപം ഖേര്‍ പറഞ്ഞിരുന്നു. ഇരുവരേയും ബിജെപിയില്‍ നിന്ന് പുറത്താക്കണമെന്നും ഖേര്‍ അഭിപ്രായപ്പട്ടിരുന്നു.

Latest