എസ് ജെ എം: സയ്യിദ് അലി ബാഫഖി, തെന്നല, വില്ല്യാപ്പള്ളി വീണ്ടും സാരഥികള്‍

Posted on: March 9, 2016 5:52 am | Last updated: March 8, 2016 at 11:53 pm

കോഴിക്കോട് : സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) സംസ്ഥാന സാരഥികളായി സയ്യിദ് അലി ബാഫഖി തങ്ങള്‍ (പ്രസി. ), അബൂഹനീഫല്‍ ഫൈസി തെന്നല (ജന. സെക്ര.) വി പി എം ഫൈസി വില്ല്യാപ്പള്ളി (ട്രഷ.) എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ട് നടന്ന സംസ്ഥാന കൗണ്‍സിലാണ് 2016-19 കാലത്തെ സംസ്ഥാന സമിതിയെ തിരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികള്‍: കെ പി എച്ച് തങ്ങള്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മൗലവി, സി എം യൂസുഫ് സഖാഫി, നജ്മുദ്ദീന്‍ അമാനി (വൈ. പ്രസി), ഡോ. അബ്ദുല്‍ അസീസ് ഫൈസി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, കെ ഉമര്‍ മദനി, എം കെ ബശീര്‍ മുസ്‌ലിയാര്‍, വി വി അബൂബക്കര്‍ സഖാഫി (സെക്ര.). അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. 16 ഇന ത്രിവത്സര കര്‍മ പദ്ധതികള്‍ അംഗീകരിച്ചു.