Connect with us

Gulf

വ്യാജ കോളുകളെ കരുതണം: വോഡാഫോണ്‍

Published

|

Last Updated

ദോഹ: വ്യാജ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ ബോധവത്കരണ പ്രചാരണവുമായി വോഡാഫോണ്‍ ഖത്വര്‍. തട്ടിപ്പ് കോളുകളും സന്ദേശങ്ങളും ലഭിക്കുന്നതായി ഉപഭോക്താക്കളുടെ പരാതി വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണിത്.
ഉപഭോക്തൃ സുരക്ഷയും വിവര സംരക്ഷണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് ഇത്. വോഡാഫോണില്‍ നിന്ന് പണം സമ്മാനമായി ലഭിച്ചുവെന്ന് അറിയിച്ച് അജ്ഞാതമായ പ്രാദേശിക, അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് വാട്ട്‌സ്ആപ്പ് കോളുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വോഡഫോണ്‍ എന്നോ 97773 എന്ന നമ്പറോ കമ്പനിയുടെ സന്ദേശത്തിലും കോളുകളിലും ഉണ്ടാകും. വാട്ട്‌സ്ആപ്പില്‍ ഒരിക്കലും തങ്ങള്‍ ഉപഭോക്താക്കളെ ബന്ധപ്പെടാറില്ല. ഇത്തരം സന്ദേശങ്ങള്‍ക്കും വിളികള്‍ക്കും ഒരിക്കലും മറുപടി നല്‍കരുത്. ഭാവിയില്‍ ഇത്തരം വിളികള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കമ്പനി ചെയ്യുന്നുണ്ട്. ഇങ്ങനെ വിളികളും സന്ദേശങ്ങളും വന്നാല്‍ കസ്റ്റമര്‍കെയറില്‍ ബന്ധപ്പെടണം. വിവരങ്ങള്‍ ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറുമെന്നും വോഡഫോണ്‍ അറിയിച്ചു.

Latest