Connect with us

Gulf

200 ദിര്‍ഹമിന്റെ പുതിയ കറന്‍സി പുറത്തിറക്കി

Published

|

Last Updated

അബുദാബി: യു എ ഇ സെന്‍ട്രല്‍ ബേങ്ക് പുതിയ 200 ദിര്‍ഹം കറന്‍സി പുറത്തിറക്കി. ഇന്നലെയാണ് അന്ധര്‍ക്കും കാഴ്ച വൈകല്യമുള്ളവര്‍ക്കുമെല്ലാം സുഖകരമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള 200 ദിര്‍ഹം കറന്‍സി പുറത്തിറക്കിയത്.

മെറ്റാലിക് മഷിയില്‍ മുദ്രണം ചെയ്തതിന് പകരം ബഹുവര്‍ണത്തിലുള്ള യു എ ഇ എംബ്ലമാണ് പുതിയ കറന്‍സിയിലുള്ളത്. നേര്‍ രേഖയിലുള്ള രണ്ട് പ്രത്യേക വരകളും കറന്‍സിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബേങ്കിന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ ബേങ്കുകള്‍ക്കായി കറന്‍സി വിതരണം ആരംഭിച്ചിട്ടുണ്ട്.