കന്‍ഹയ്യക്ക് വധഭീഷണി മുഴക്കിയ പൂര്‍വാഞ്ചല്‍ സേന പ്രസിഡന്റ് അറസ്റ്റില്‍

Posted on: March 7, 2016 8:33 pm | Last updated: March 7, 2016 at 8:33 pm
SHARE

kanayyaന്യൂഡല്‍ഹി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരെ വധഭീഷണി മുഴക്കിയ പൂര്‍വാഞ്ചല്‍ സേന പ്രസിഡന്റ് ആദര്‍ശ് ശര്‍മയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കന്‍ഹയ്യയെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഡല്‍ഹി പ്രസ്‌ക്ലബ് പരിസരത്താണ് പൂര്‍വാഞ്ചല്‍ സേന പോസ്റ്ററുകള്‍ പതിച്ചത്. പോസ്റ്ററില്‍ ആദര്‍ശ് ശര്‍മ, സണ്‍ ഓഫ് പൂര്‍വാഞ്ചല്‍, പ്രസിഡന്റ് പൂര്‍വാഞ്ചല്‍ സേന എന്ന അഡ്രസും 9971619758 എന്ന ഫോണ്‍ നമ്പറും നല്‍കിയിരുന്നു.

ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘമാണ് പൂര്‍വാഞ്ചല്‍ സേനയെന്ന് പിന്നീട് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബീഹാറില്‍ കന്‍ഹയ്യയുടെ ജന്‍മനാടിനടുത്താണ് എന്റെയും സ്വദേശം. ഞാന്‍ ആദ്യ അയാളെ പിന്തുണച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രസംഗം കേട്ടതോടെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചതെന്നും ശര്‍മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here