പ്രണയ വിവാഹം കഴിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയെ ബന്ധുക്കള്‍ തീക്കൊളുത്തി കൊന്നു

Posted on: March 6, 2016 6:15 pm | Last updated: March 6, 2016 at 6:15 pm

rajasthan-map.jpg.image.784.410ജയ്പൂര്‍: പ്രണയ വിവാഹം കഴിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെ കാണാനെത്തിയ യുവതിയെ സഹോദരനും ബന്ധുക്കളും തീക്കൊളുത്തി കൊന്നു. രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലാണ് സംഭവം. മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത ശേഷം ആദ്യമായാണ് യുവതി സ്വന്തം വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ യുവതിയുടെ സഹോദരന്‍ ലക്ഷ്മണ്‍ സിംഗ് ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പച്‌ലസ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. സഹോദരനും ബന്ധുക്കളും യുവതിയുടെ ഈ ബന്ധത്തിന് എതിരായിരുന്നു. കല്യാണം കഴിഞ്ഞ് മറ്റെവിടെയോ താമസിച്ചിരുന്ന ഇരുവരും ആദ്യമായാണ് മാതാപിതാക്കളെ കാണാന്‍ ഗ്രാമത്തിലെത്തിയത്. ഭര്‍ത്താവില്ലാത്ത സമയം നോക്കിയാണ് സഹോദരനും ബന്ധുക്കളും യുവതിയെ അക്രമിച്ചത്.