കെ എസ് ആര്‍ ടി സിയുടെ ‘സ്‌കാനിയ’ എത്തിത്തുടങ്ങി

Posted on: March 6, 2016 2:36 pm | Last updated: March 6, 2016 at 2:36 pm
SHARE

ksrtc scaniaകല്‍പ്പറ്റ: ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സി വാങ്ങിയ പുതിയ ആഡംബര ബസുകളായ സ്‌കാനിയ സംസ്ഥാനത്ത് എത്തിത്തുടങ്ങി. പുതുതായി 18 ബസ്സുകളാണ് കോര്‍പറേഷന്‍ വാങ്ങിയത്. ഇതില്‍ 10 എണ്ണം എത്തി. രണ്ടു ദീര്‍ഘദൂര ബസുകള്‍ വയനാട് വഴിയാണ് സര്‍വീസ് നടത്തുക.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം ഡിപ്പോകളിലേക്ക് ആറു ബസുകളാണ് എത്തിയത്. ഇന്നലെ നാലു സ്‌കാനിയ ബസുകള്‍ കൂടിയെത്തി. ഈ ബസ്സുകള്‍ എറണാകുളം ഡിപ്പോയിലെത്തിക്കും. ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഗോവ, മൈസൂര്‍, ബെംഗളൂരു സര്‍വീസുകള്‍ക്കാണ് സ്‌കാനിയ ഉപയോഗിക്കുക.

തിരുവനന്തപുരം-മൈസൂര്‍, തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ സ്‌കാനിയ ബസ്സുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് അധികൃതരില്‍ നിന്നു ലഭിക്കുന്ന സൂചന. ഇതിനു പുറമെ എറണാകുളം-ഹൈദരാബാദ് റൂട്ടില്‍ രണ്ടു സര്‍വീസുകള്‍ സുല്‍ത്താന്‍ ബത്തേരി വഴിയാക്കുമെന്നും വിവരമുണ്ട്.

ആഡംബര ബസുകള്‍ വാങ്ങുന്നതിന്റെ ഭാഗമായി സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തിരുവന്തപുരം-കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി- ബെംഗളൂരു റൂട്ടില്‍ സ്‌കാനിയ പരീക്ഷം ഓട്ടം നടത്തിയിരുന്നു. ഇതു വിജയകരമാണന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സ്‌കാനിയ ബസുകള്‍ എത്തിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങാന്‍ കെ എസ ്ആര്‍ ടി സി തീരുമാനിച്ചത്. സ്വീഡന്‍ നിര്‍മിതമായ സ്‌കാനിയ ബസിന് ഒരു കോടി 30 ലക്ഷമാണ് വില. ബാംഗ്ലൂരുള്ള സ്‌കാനിയ കമ്പനി ഷോറൂമില്‍ പാര്‍ട്‌സുകള്‍ എത്തിച്ച് അസംബ്ലി ചെയ്താണ്് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.