Connect with us

Malappuram

പറക്കും മത്സ്യത്തെ കണ്ടെത്തി

Published

|

Last Updated

പെരിന്തല്‍മണ്ണ: കുറ്റിപ്പുറം ഭാരത പുഴയില്‍ നിന്നും പറക്കും മത്സ്യത്തെ പിടികൂടി. ചോലക്കല്‍ ശറഫു എന്നയാളാണ് മത്സ്യത്തെ കണ്ടത്. പശുവിനെ കുളിപ്പിക്കാന്‍ പുഴയിലേക്ക് പോയ ഇദ്ദേഹം തന്റെ ചുറ്റും പറക്കുന്ന ഒരു ജീവിയെ കാണുകയും ഇതിനെ നിരീക്ഷി ക്കുകയുമായിരുന്നു. എന്നാല്‍ ഇടക്കിടക്ക് വെള്ളത്തിനടിയിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് കൂടുതല്‍ ശ്രദ്ധിച്ചത്. സമീപത്തുണ്ടായിരുന്ന മീന്‍ പിടുത്തകാരനായ അയ്യൂബിനെ വിവരം അറിയിക്കുകയും വീശുവല ഉപയോഗിച്ച് ജീവിയെ പിടികൂടുകയും ചെയ്തു. ഇതോടെയാണ് പറക്കുന്ന മത്സ്യമാണിതെന്ന് വ്യക്തമായത്. നാട്ടുകാര്‍ക്ക് കൗതുകമായ മത്സ്യത്തെ അയ്യൂബ് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.