Connect with us

Kerala

ബിജെഡിഎസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി

Published

|

Last Updated

തിരുവനന്തപുരം: ബിജെഡിഎസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി. പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. എസ്എന്‍ഡിപി യോഗത്തിന് തീരുമാനവുമായി ബന്ധമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിജെഡിഎസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായത് കേരളത്തില്‍ ബിജെപി ശക്തിപ്പെടാന്‍ കാരണമാവുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ജെപി നദ്ദയും തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്.

അമിത്ഷായുമായി വെള്ളാപ്പള്ളി നടേശനും തുഷാറും നടത്തിയ ചര്‍ച്ചയിലായിരുന്നു സഖ്യം സംബന്ധിച്ച് ധാരണയായത്. 70 സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നത്. പകുതി സീറ്റുകള്‍ വിട്ടുനല്‍കുന്നതിനെ സംസ്ഥാന ഘടകം എതിര്‍ക്കുന്നുണ്ടെങ്കിലും സഖ്യത്തില്‍ മാന്യമായ പങ്കാളിത്തം നല്‍കാം എന്ന ഉറപ്പാണ് അമിത്ഷാ വെള്ളാപ്പള്ളിക്ക് നല്‍കിയിരിക്കുന്നത്.

Latest