പ്രമോദ് മങ്ങാടിന് ‘സി ഇ ഒ ഓഫ് ദി ഇയര്‍’ അവാര്‍ഡ്

Posted on: March 3, 2016 3:23 pm | Last updated: March 3, 2016 at 3:23 pm
SHARE

ceoദുബൈ: ധന വിനിമയ രംഗത്ത് നൂതനാശയങ്ങളുടെ പ്രയോഗവും ലക്ഷ്യഭേദിയായ പ്രവര്‍ത്തനവും വഴി ആഗോള ശ്രദ്ധ നേടിയ യു എ ഇ എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് ‘സി ഇ ഒ ഓഫ് ദി ഇയര്‍’ അവാര്‍ഡ് നേടി. അറേബ്യന്‍ ബിസിനസ് ആന്റ് സി ഇ ഒ മിഡില്‍ ഈസ്റ്റ് ഓര്‍ഗനൈസേഷന്‍ ഏര്‍പെടുത്തിയ പുരസ്‌കാരത്തിനാണ് പ്രമോദ് അര്‍ഹനായത്. ദുബൈ കോണ്‍റാഡ് ഹോട്ടലില്‍ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ പ്രമുഖ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ഐ ടി പി പബ്ലിഷിംഗ് ചെയര്‍മാനുമായ ആന്‍ഡ്രൂ നീല്‍ പ്രമോദ് മങ്ങാടിന് പുരസ്‌കാരം സമ്മാനിച്ചു.

ലോകോത്തര ബ്രിട്ടീഷ് സ്ഥാപനമായ ട്രാവലക്‌സിനെ യു എ ഇ എക്‌സ്‌ചേഞ്ചിന്റെ ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിന് പ്രമോദ് നേതൃത്വം നല്‍കിയിരുന്നു. ബാങ്കര്‍ മാഗസിന്റെ ‘ഡീല്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡ്’ കഴിഞ്ഞ വര്‍ഷം ഈ ഇടപാടിന് ലഭിക്കാനും അതുകാരണമായിരുന്നു. ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്ററിന്റെ ‘എക്‌സലന്‍സ് ഇന്‍ ഫിനാന്‍സ് ആന്റ് പ്രൊഫഷന്‍’ അവാര്‍ഡും കഴിഞ്ഞ വര്‍ഷം പ്രമോദിന് ലഭിച്ചിരുന്നു.
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം നെന്മാറ മങ്ങാട് കുടുംബാംഗമായ പ്രമോദ് കഴിഞ്ഞ 16 വര്‍ഷമായി യു എ ഇ എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചുവരികയാണ്.