പി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

Posted on: March 3, 2016 8:52 am | Last updated: March 3, 2016 at 2:56 pm
SHARE

p jayarajanതിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് പി. ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തു. ജയരാജനെ ട്രെയിനില്‍ കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയി. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സുരക്ഷയ്ക്കായി കണ്ണൂര്‍ എആര്‍ ക്യാംപിലെ എട്ടു പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നേരത്തേ ജയരാജനെ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗം കൊണ്ടുപോയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ജയരാജനുമായി പോയ ആംബുലന്‍സ് തൃശൂരില്‍ വച്ച് അപകടത്തില്‍പ്പെടുകയും ചെയ്തിരുന്നു.

ജയരാജനു നിലവില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും രണ്ടു ദിവസത്തിനകം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാമെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച സെന്‍ട്രല്‍ ജയിലില്‍ ലഭിച്ചിരുന്നു. ആവശ്യമെങ്കില്‍ നേരത്തേ ചികില്‍സിച്ചിരുന്ന ആശുപത്രിയിലേക്കു മാറ്റാമെന്നും ശ്രീചിത്രയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതിനു മറുപടിയായാണു ജയരാജനെ ഇന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നിര്‍ദേശം നല്‍കിയത്.