Connect with us

Gulf

ഗള്‍ഫ് കാര്‍ഗോ ഡ്യൂട്ടി ഇളവ് 20,000 രൂപ വരെയാക്കി ഉയര്‍ത്തി

Published

|

Last Updated

ദോഹ: ഗള്‍ഫില്‍നിന്നും പ്രവാസികള്‍ അയക്കുന്ന കാര്‍ഗോകള്‍ക്ക് കസ്റ്റംസ് തീരുവ ഈടാക്കുന്നതിന്റെ പരിധി ഉയര്‍ത്തി. നേരത്തേ 10,000 ഉണ്ടായിരുന്നത് 20,000 രൂപ വരെയാക്കിയാണ് ഉയര്‍ത്തിയത്. സാധനങ്ങള്‍ക്ക് വില വര്‍ധിക്കുകയും രൂപയുടെ മൂല്യം താഴുകയും ചെയ്തിട്ടും വര്‍ഷങ്ങള്‍ക്കു മു്മ്പ് നിലവിലുള്ള തുക തന്നെ നിലനിന്നിരുന്നത് കൊറിയര്‍ അയക്കുന്നതിന് പ്രയാസം നേരിട്ടിരുന്നത്. ഇത് കാര്‍ഗോ കമ്പനികളെയും സാരമായി ബാധിച്ചിരുന്നു. കാര്‍ഗോ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നു വന്ന ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗഗതി ചെയ്യാന്‍ തയാറായാത്. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ തീരുവ ഇളവിന്റെ പരിധി ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. പിറകേ ഗവണ്‍മെന്റ് ഉത്തരവും ഇറങ്ങി.
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 38 രൂപയുള്ള സമയത്ത് നിശ്ചയിച്ചതാണ് 10,000 രൂപ. നിരക്ക് 68ലെത്തിയപ്പോഴും ഇതേ നിരക്ക് ത്‌ന്നെ തുടര്‍ന്നത് പ്രതിസന്ധി സൃഷ്്ടിച്ചിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞതോടെ ഖത്വറില്‍ 600 റിയാലിന്റെ സാധനങ്ങള്‍ വാങ്ങിയാല്‍ തന്നെ 10,000 രൂപ തികയുമെന്ന സാഹചര്യമായിരുന്നു. ഒപ്പം കാര്‍ഗോ നീക്കത്തില്‍ വിവിധ പ്രതിസന്ധികള്‍ കൂടി നേരിട്ടതോടെ പ്രവാസികളും കാര്‍ഗോ കമ്പനികളും ഒരുപോലെ പ്രതിസന്ധിയിലായിരുന്നു. കേരളത്തിലെ പോര്‍ട്ടുകളില്‍ കാര്‍ഗോ ക്ലിയറന്‍സ് നിശ്ചലമായതും പ്രതിസന്ധിയുണ്ടാക്കി.
കാര്‍ഗോ പ്രതിസന്ധി തീര്‍ക്കാന്‍ ഇടപെടണമെന്നും തീരുവ ഇളവിന്റെ പരിധി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ നേരിട്ടു കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നതായും ഏറെക്കാലമായുള്ള ആവശ്യമാണ് അംഗീകരിച്ചതെന്നും കൊറിയര്‍ അസോസിയേഷന്‍ പ്രസിഡന്റും റജബ് കാര്‍ഗോ പ്രതിനിധിയുമായ മുഹമ്മദ് സാദിഖ് പറഞ്ഞു. കൊച്ചിയില്‍ ഇപ്പോള്‍ കാര്‍ഗോ ക്ലിയറന്‍സ് നടക്കുന്നുണ്ട്. കൊച്ചിയിലേക്കുള്ള എക്‌സ്പ്രസ് സര്‍വീസിന് കിലോക്ക് 15 റിയാലാണ് ഈടാക്കുന്നത്. ഏഴു ദിവസമാണ് സമയം. അതേസമയം എക്കോണമി സേവനത്തിന് 12 റിയാല്‍ ഈടാക്കുന്നു. 20 മുതല്‍ 30 ദിവസം വരെയാണ് സമയമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു. തുക ഉയര്‍ത്തിയത് പ്രവാസികള്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ അയക്കാന്‍ അവസരം സൃഷ്്ടിക്കുമെന്നും ഇത് സേവന നിരക്കിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest