Connect with us

Gulf

സിറ്റിസ്‌കേപ്പ് ഖത്വര്‍ പ്രദര്‍ശനത്തില്‍ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനികളും

Published

|

Last Updated

ദോഹ : രാജ്യത്തെ വലിയ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റി സ്‌കേപ്പ് ഖത്വര്‍ 2016 അടുത്ത മാസം 16 മുതല്‍ 18 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മേഖലിയിലെ മുന്‍നിര കമ്പനികളുടെ സാന്നിധ്യം ഉറപ്പു വരുത്തിക്കഴിഞ്ഞതായി സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അഞ്ചമത് റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനത്തിനാണ് നഗരം തയാറെടുക്കുന്നത്.
മൂന്നു ദിവസത്തെ ഹൈ പ്രൊഫൈല്‍ ഇവന്റില്‍ പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍, പ്രൊഫഷനല്‍ നിക്ഷേപകര്‍ക്കും മികച്ച അവസരം സൃഷ്ടിക്കും. റിയല്‍ എസ്റ്റേറ്റ് വ്യവസായ രംഗത്തെ പ്രൊഫഷനലുകള്‍ക്കും പ്രയോജനം ചെയ്യും. യു ഡി സി, അല്‍ ബന്ദരി, ഇസ്ദാന്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ്, ഗോള്‍ഡ് ബേ റിയല്‍ എസ്റ്റേറ്റ്, ജോണ്‍ ടയ്‌ലര്‍ തുടങ്ങിയ ഖത്വറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തങ്ങളുടെ പുതിയ പദ്ധതികളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഏഴായിരത്തിലധികം സന്ദര്‍ശകരെയാണ് ഈ വര്‍ഷം സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മനാസില്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ജെ എല്‍ എല്‍ (യു എ ഇ) തുര്‍ക്കിഷ് കമ്പനിയായ ഗാപ് ഇന്‍സാറ്റ് ഹാശിം പ്രോപ്പര്‍ട്ടീസ് കമ്പനിയുമായി ചേര്‍ന്ന് പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
ഖത്വറില്‍ പുതുതായി വരുന്ന ബി സ്‌ക്വയര്‍ മാള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുമായാണ് അല്‍ ബന്ദരി കമ്പനി സിറ്റി സ്‌കേപ്പില്‍ പങ്കെടുക്കുന്നത്. രാജ്യത്ത് ആധുനിക ഷോപ്പിംഗ് അനുഭവം സമ്മാനിക്കുക എന്ന വിശേഷണത്തോടെ നിലവില്‍ വരുന്ന പദ്ധതിയാണിത്. അല്‍ ബന്ദരിയുടെ പാര്‍പ്പിട പദ്ധതികളും പ്രദര്‍ശിപ്പിക്കും. ലുസൈല്‍ സിറ്റിക്ക് എതിര്‍വശത്തായി നിര്‍മിക്കുന്ന അല്‍ ഖീസ ഗേറ്റ് പദ്ധതി മേളയില്‍ പ്രദര്‍ശിപ്പിക്കും. 700 ഒറ്റ വില്ലകളും അനുബന്ധ സൗകര്യമുള്ള പരമ്പരാഗത ഖത്വരി സാംസ്‌കാരിക തനിമയില്‍ നിര്‍മിക്കുന്ന പദ്ധതിയാണിത്. 38 നിലകളില്‍ 516 അപ്പാര്‍ട്ടുമെന്റുകളുള്ള അല്‍ ശാഹിദ് ടവറും പ്രദര്‍ശിപ്പിക്കും.
റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ പ്രദര്‍ശനത്തിനൊപ്പം സെമിനാറുകളുമുണ്ടാകും. മാര്‍ക്കറ്റ് ട്രെന്‍ഡ് ആന്‍ഡ് ഔട്ട്‌ലുക്‌സ്; റിയല്‍ എസ്റ്റേറ്റ് സെക്ടര്‍, ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോട്ട്‌സ്‌പോട്ട്‌സ്; ആന്‍ഡ് ഡിസൈന്‍ ആന്‍ഡ് സസ്റ്റൈനബിലിറ്റി എന്നീ വിഷയങ്ങളില്‍ നടക്കുന്ന സെമിനാര്‍ ഇന്‍ഡസ്ട്രി പ്രൊഫഷനലുകള്‍ക്കും സ്വകാര്യ നിക്ഷേപകര്‍ക്കും വേണ്ടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സംഘാടകര്‍ പറയുന്നു. രാജ്യത്തും മേഖലയിലും നിലവില്‍ വരുന്ന വലിയ പദ്ധതികളെ മനസ്സിലാക്കാന്‍ അവസരം സൃഷ്ടിക്കുന്നതിനൊപ്പം റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായിക്കുന്ന വലിയ പ്രദര്‍ശനം കൂടിയാണിത്.

---- facebook comment plugin here -----

Latest