മക്ക ഏരിയ കുടുംബ വേദി രൂപീകരണവും കുടുംബ സംഗമവും

Posted on: March 2, 2016 6:28 pm | Last updated: March 2, 2016 at 6:28 pm
നവോദയ രക്ഷാധികാര സമിതി അംഗവും കുടുംബവേദി കണ്‍വീനറുമായ സി. എം.  അബ്ദുറഹിമാന്‍ സംസാരിക്കുന്നു.
നവോദയ രക്ഷാധികാര സമിതി അംഗവും കുടുംബവേദി കണ്‍വീനറുമായ സി. എം.
അബ്ദുറഹിമാന്‍ സംസാരിക്കുന്നു.

ജിദ്ദ:നവോദയ ജിദ്ദ മക്ക ഏരിയ കുടുംബ വേദി രൂപീകരണവും കുടുംബ സംഗമവും ഫറായ അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രവാസികളുടെ ഇടയില്‍ സൗഹൃദവും സാഹോദര്യവും വളര്‍ത്തുന്നതില്‍ കുടുംബ വേദിയുടെ പങ്ക് നവോദയ മുഖ്യ രക്ഷാധികാരി റഊഫ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നി പറഞ്ഞു .മക്ക ഏരിയ പ്രസിഡന്റ് മൊയ്തീന്‍ കോയ പുതിയങ്ങാടിയുടെ അധ്യഷതയില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് മേലാറ്റൂര്‍ നന്ദി പ്രകാശിപ്പിച്ചു. നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം ,രക്ഷാധികാരി സമിതി അംഗം അബ്ദുള്‍ റഹ്മാന്‍ ഇ .ങ
വനിതാവേദി കണ്‍വീനര്‍ ജുമൈല അബു, കുടുംബവേദി എക്‌സിക്യുട്ടീവ് അംഗങ്ങളായ റഫീഖ് പത്തനാപുരം, അബു മേല്‍മുറി, മുസാഫര്‍ പാണക്കാട്,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുടുംബ വേദി ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സിറാജ് മൊയ്ദീന്‍ കണ്‍വീനറായും ഫെബിന മുസ്തഫ വനിതാകണ്‍വീനറായി 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. കുട്ടികളുടെ കലാ പരിപാടികള്‍ ചടങ്ങിന് മിഴിവേകി .