വിവരാവകാശ കമ്മീഷണറുടെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

Posted on: March 2, 2016 3:12 pm | Last updated: March 2, 2016 at 9:13 pm
SHARE

vincent m apulകൊച്ചി: വിന്‍സന്റ് എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കാനുള്ള ശുപാര്‍ശ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇത് സംബന്ധിച്ച് സോമശേഖരന്‍ എന്ന ആള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നടപടി ക്രമങ്ങള്‍ പാലിച്ചല്ല സര്‍ക്കാര്‍ നിയമനം നടത്തിയതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ നിയമനം നടത്തിയിട്ടില്ല. ശുപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അതിനെ തുടര്‍ന്നാണ് എന്നാല്‍ തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചത്.