Connect with us

Kasargod

ചളിയങ്കോട് റോഡ്പാലം ഗതാഗതത്തിന് നാട്ടുകാര്‍ തുറന്നുകൊടുത്തു

Published

|

Last Updated

ഉദുമ: കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കെ എസ് ടി പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പ്രവര്‍ത്തി ഏതാണ്ട് പൂര്‍ത്തിയായ ചളിങ്കോട്ടെ പുതിയ റോഡ്പാലം നാട്ടുകാര്‍ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്നലെ രാവിലെയാണ് നാട്ടുകാരും യൂത്ത്‌ലീഗ് പ്രവര്‍ത്തകരും കൂട്ടാമായെത്തി വാഹനങ്ങള്‍ പാലത്തില്‍കൂടി കടത്തിവിട്ടുകൊണ്ട് പാലം “ഉദ്ഘാടനം” ചെയ്തതായി പ്രഖ്യാപിച്ചത്. കെ എസ് ടി പി അധികൃതര്‍ വാഗ്ദാനലംഘനം നടത്തിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.
മുസ്‌ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ലകുഞ്ഞി കീഴൂര്‍, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ടി ഡി കബീര്‍, യൂത്ത്‌ലീഗ് ചെമ്മനാട് മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം, സെക്രട്ടറി അബൂബക്കര്‍ കടാംകോട്, ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ് കൂവത്തൊട്ടി, സമീര്‍ അഹ്മദ്, സഹീര്‍ കീഴൂര്‍, റഫീഖ് പാഞ്ചു, ജാഫര്‍ പൊവ്വല്‍ എന്നിവരാണ് പാലം തുറന്നുകൊടുത്തുകൊണ്ടുള്ള പ്രതീകാത്മക ഉദ്ഘാടനത്തിന് നേതൃത്വം വഹിച്ചത്.
ഫെബ്രുവരി 29ന് മുമ്പ് പാലം തുറന്നുകൊടുക്കുമെന്ന് നേരത്തെ കെ എസ് ടി പി അധികൃതരും ആര്‍ ഡി എസും ഉറപ്പുനല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മിനുക്ക് പണികള്‍ മാത്രമാണ് ഇനി പാലത്തില്‍ ബാക്കിയുണ്ടായിരുന്നത്. വാഹനഗതാഗതത്തിന് ഇത് തടസവുമല്ല.

Latest