Connect with us

National

അടിവസ്ത്രം മാത്രമിട്ട് സൈനിക പരീക്ഷ: കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്‌

Published

|

Last Updated

പാറ്റ്‌ന: ഉദ്യോഗാര്‍ഥികള്‍ അടിവസ്ത്രം മാത്രം ധരിച്ച് സൈനിക പോസ്റ്റിലേക്കുള്ള പരീക്ഷക്കെത്താന്‍ നിര്‍ദേശം നല്‍കിയ സംഭവത്തില്‍ പാറ്റ്‌ന ഹൈക്കോടതി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് വിശദീകരണം തേടി. ഏപ്രില്‍ അഞ്ചിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഇഖ്ബാല്‍ അന്‍സാരി അഹ്മദ്, ജസ്റ്റിസ് ചക്രധാരി സരണ്‍ സിംഗ് എന്നിവര്‍ അംഗളായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചത്.
ഉദ്യോഗാര്‍ഥികള്‍ അടിവസ്ത്രം മാത്രം ധരിച്ച് സൈനിക പരീക്ഷ എഴുതുന്ന ഫോട്ടോ പത്രങ്ങളില്‍ വന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ദീനുകുമാര്‍ സമര്‍പ്പിച്ച പൊതുപാത്പര്യ ഹരജി പരിണിച്ചാണ് കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. പൊതുതാത്പര്യ ഹരജി പരിഗണിച്ച ഹാക്കോടതി അത് റിട്ടാക്കി മാറ്റുകയും പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് വിശദീകരണം തേടുകയുമായിരുന്നു. 1,159 വിവിധ സൈനിക തസ്തികകളിലേക്കുള്ള പരീക്ഷ മുസാഫര്‍പൂരിലെ ചക്കര്‍ മൈതാനിയിലാണ് നടന്നത്. ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷക്കിരുത്തിയത് തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് റിക്രൂട്ട്‌മെന്റ് ഡയരക്ടര്‍ കേണല്‍ വി എസ് ഗോദ്ര പറഞ്ഞു. ഇത്തരത്തില്‍ പരീക്ഷ നടത്തിയതുകൊണ്ട് ഉദ്യോഗാര്‍ഥികളാരും തന്നെ മൊബൈല്‍ ഫോണോ ചീട്ടുകളോ കൊണ്ടുവന്നിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങള്‍ ആരെയും അപമാനിച്ചിട്ടില്ല. ആരോടും ക്രൂരതയും കാട്ടിയിട്ടില്ല. സംഭവത്തെ കുറിച്ച് ഉദ്യോഗാര്‍ഥികളാരും പരാതിപ്പെടാത്ത സാഹചര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ എന്തിന് അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഡയറക്ടര്‍ ചോദിക്കുന്നു.
ബീഹാറിലെ വൈശാലിയില്‍ പരീക്ഷ നടക്കുന്ന ഒരു ബഹുനില കെട്ടിടത്തിന്റെ ജനലുകളിലും മറ്റും അള്ളിപ്പിടിച്ചു നില്‍ക്കുന്നവരുടെ ചിത്രം കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളില്‍ വന്നത് ഏറെ വിവാദമായിരുന്നു. പരീക്ഷാര്‍ഥികളെ അനധികൃതമായി സഹായിക്കുന്നതിന് വേണ്ടി എത്തിയവകായിരുന്നു ഇവരെല്ലാം. ഈ സംഭവത്തിന് ശേഷം ബീഹാറില്‍ എല്ലാ പരീക്ഷകളും അതീവ നിരീക്ഷണത്തിലാണ് നടക്കുന്നത്. പരീക്ഷാ ഹാളില്‍ സി സി ടി വി അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.