ഓസ്‌കാറില്‍ മലയാളി സ്പര്‍ശമറിയിച്ച് സാജന്‍ സ്‌കറിയ

Posted on: March 1, 2016 9:06 am | Last updated: March 1, 2016 at 9:06 am

sajanതിരുവനന്തപുരം: ഓസ്‌കാര്‍ മധുരത്തിന്റെ ഭാഗമാകാന്‍ ഇത്തവണയും ഒരു മലയാളി. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട ഇന്‍സൈഡ് ഔട്ടിന്റെ അണിയറ പ്രവര്‍ത്തകന്‍ സാജന്‍ സ്‌കറിയയാണ് ഈ നേട്ടത്തിന്റെ ഭാഗമായത്. വ്യക്തിപരമായ നേട്ടം അല്ലെങ്കിലും മികച്ച ചിത്രത്തിന്റെ ഭാഗമാണെന്ന് സാജന് അവകാശപ്പെടാം. ഇന്‍സൈഡ് ഔട്ടിന്റെ കഥാപാത്ര ചിത്രീകരണത്തിന് മേല്‍നോട്ടം വഹിച്ചത് സാജനും സംഘവുമാണ്.
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ സാജന്‍ സ്‌കറിയ ഡിസ്‌നി പിക്‌സാര്‍ സ്റ്റുഡിയോയില്‍ ക്യാരക്ടര്‍ സൂപ്പര്‍വൈസറാണ്. ഹോളിവുഡില്‍ ഏഴ് സിനിമകളില്‍ ഇദ്ദേഹം കഥാപാത്ര ചിത്രീകരണം നടത്തിയിട്ടുണ്ട്. കോഴിക്കോട് റീജ്യനല്‍ എന്‍ജിനീയറിംഗ് കോളജില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷമാണ് ആനിമേഷന്‍ രംഗത്തേക്ക് വന്നത്.