തേഞ്ഞിപ്പലം: മതേതരത്വവും ബഹുസ്വരതയും ജനാധിപത്യവും ഇല്ലാതെ ലോകത്ത് ഒരു വ്യവസ്ഥയും വിജയിക്കുകയില്ലെന്ന് അബ്ദുസമദ് സമദാനി എം എല്‍ എ പ്രസ്താവിച്ചു. ‘ഇസ്‌ലാമിക സമ്പദ്ഘടനയും ഇന്ത്യയിലെ സംരഭകത്വ സാധ്യതകളും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പഠിപ്പിച്ച ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ നിരവധി നന്മകള്‍ ഈ ലോകത്തിലെ സകല മനുഷ്യര്‍ക്കും, മതഭേദങ്ങള്‍ക്കുമപ്പുറം അനുഭവവേദ്യമാക്കിക്കൊടുക്കേണ്ടതുണ്ടെന്നും സമദാനി പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു . മാവുത്തുദുരൈ പാണ്ഡ്യന്‍ ( ശാസ്ത്ര സാങ്കേതിക സര്‍വകലാശാല), ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ടി പി അബ്ദുല്ല കോയ മദനി, ഇ കെ അഹമ്മദ് കുട്ടി, ഡോ. ഹുസൈന്‍ സഖാഫി, അഡ്വ. പി പി സൈനുദ്ദീന്‍, അഡ്വ.എം മുഹമ്മദ്, ടി കെ ഹുസൈന്‍, റഷീദ് അഹ്മദ് പ്രസംഗിച്ചു. സര്‍വകലാശാലാ ഇസ്‌ലാമിക് ചെയറും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് ഇക്കണോമിക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഇന്ന് സമാപിക്കും.