മന്ത്രിമാരുടെ വിദേശയാത്രാ ചെലവ് കുറഞ്ഞേക്കില്ല

Posted on: March 1, 2016 5:29 am | Last updated: March 1, 2016 at 12:30 am
SHARE

ന്യൂഡല്‍ഹി: മന്ത്രിമാരുടെ വിദേശയാത്രകള്‍ കുറക്കുമെന്ന് പ്രഖ്യാനമുണ്ടെങ്കിലും ചെലവ് ഒട്ടും കുറയില്ലെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 567 കോടി രൂപയാണ് പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശ യാത്രകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. ഇതാകട്ടെ ആ വര്‍ഷം ധനമന്ത്രലായം അനുവദിച്ച തുകയുടെ (269 കോടി) ഇരട്ടിയാണ്. വരുന്ന സാമ്പത്തിക വര്‍ഷത്തിലും ഇത് തന്നെയാകും അവസ്ഥ. കഴിഞ്ഞ 21 മാസത്തിനുള്ളില്‍ 19 വിദേശ യാത്രകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. 33 രാജ്യങ്ങളാണ് ഈ കാലയളവില്‍ മോദി സന്ദര്‍ശിച്ചത്. ഇതില്‍ ആറ് യാത്രകള്‍ക്ക് മാത്രമായി ചെലവാക്കപ്പെട്ടത് 77 കോടി രൂപയാണ്. ഇത്തവണ വിദേശ പര്യടനം കുറക്കുമെന്നാണ് മോദി പറയുന്നത്. അതേസമയം, ഈ മാസം സഊദി അറേബ്യ, ബ്രസല്‍സ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതികള്‍ ഇതിനകം തന്നെ തയ്യാറായിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്റെ അവസാന ഭരണകാലത്ത് ആറ് വിദേശ യാത്രകള്‍ മാത്രമായിരുന്നു നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here