ചില്ല സാഹിത്യോത്സവത്തിനു പ്രൗഡഗംഭീര തുടക്കം

Posted on: February 29, 2016 8:04 pm | Last updated: February 29, 2016 at 8:04 pm
SHARE
സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ഡോ ശിഹാബ് ഗാനിം കേളി മുഖ്യരക്ഷാധികാരി കെ ആര്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് സ്വീകരിക്കുന്നു. ഇ സന്തോഷ് കുമാര്‍, പിജെജെ ആന്റണി എന്നിവര്‍ സമീപം
സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ഡോ ശിഹാബ് ഗാനിം കേളി മുഖ്യരക്ഷാധികാരി കെ ആര്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് സ്വീകരിക്കുന്നു. ഇ സന്തോഷ് കുമാര്‍, പിജെജെ ആന്റണി എന്നിവര്‍ സമീപം

റിയാദ്: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചില്ല സാഹിത്യോത്സവത്തിനു റിയാദില്‍ പ്രൗഡഗംഭീര തുടക്കം. പ്രമുഖ അറബ് പണ്ഡിതനും കവിയും വിവര്‍ത്തകനും ടാഗോര്‍ സമാധാന പുരസ്‌കാര ജേതാവുമായ ഡോ: ശിഹാബ് ഗാനീം ഉല്‍ഘാടനം ചെയ്തു. കവി, വിവര്‍ത്തകന്‍ എന്നീ നിലകളിലും ഇന്തോ-അറബ് സഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഡോ: ഷിഹാബ് ഗാനീം നല്‍കിയ സമഗ്രസംഭാവനകളും കണക്കിലെടുത്ത് ‘ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്’ നല്‍കി ഡോ: ഷിഹാബ് ഗാനിമിനെ ചടങ്ങില്‍ ആദരിച്ചു. കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണനില്‍ നിന്ന് ഡോ ഗാനിം അവാര്‍ഡ് ഏറ്റുവാങ്ങി. പ്രമുഖ മലയാള സാഹിത്യകാരനും കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവുമായ ഇ. സന്തോഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ചില്ല ഉപദേശക സമിതി അംഗവും സാംസ്‌കാരിക പ്രവര്‍ത്തകനും നിരൂപകനുമായ ജയചന്ദ്രന്‍ നെരുവമ്പ്രം ചില്ലയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും, ചില്ല സര്‍ഗവേദിയുടെ രൂപീകരണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും വിവരിച്ചു. ചില്ല ഉപദേശക സമിതി അംഗവും എഴുത്തുകാരനുമായ എം ഫൈസല്‍ സ്വാഗം ആശംസിച്ച ചടങ്ങില്‍ പ്രമുഖ പ്രവാസി സാഹിത്യകാരന്‍ പിജെജെ ആന്റണി, സൗദി ഗസറ്റ് പത്രത്തിന്റെ ലേഖകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹസന്‍ ചെറുപ്പ, കേളി സെക്രട്ടറി റഷീദ് മേലേതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാരായ ബെന്യാമിന്‍, അശോകന്‍ ചരുവില്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സന്തോഷ് എച്ചിക്കാനം, ടിഡി രാമകൃഷ്ണന്‍, ഗോപീകൃഷ്ണന്‍, സുഭാഷ്ചന്ദ്രന്‍, രവിചന്ദ്രന്‍ എന്നിവവര്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ചില്ല സാഹിത്യോത്സവത്തിന് ആശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യത്തിനും ശാസ്ത്ര-യുക്തി ചിന്തക്കും ജനാധിപത്യ മതേതര ദര്‍ശനങ്ങള്‍ക്കു വേണ്ടിയും സാംസ്‌കാരിക പ്രവര്‍ത്തനത്തിനു വേണ്ടിയും പോരാടുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ചില്ലക്കൂട്ടത്തിന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന പ്രമേയവും ചടങ്ങില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ചില്ല സര്‍ഗവേദി കോര്‍ഡിനേറ്റര്‍ നൗഷാദ് കോര്‍മത്ത് അധ്യക്ഷനായിരുന്നു.

കേളി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞു വള്ളികുന്നം ചില്ല ഉപദേശക സമിതി അംഗങ്ങളായ, ജോസഫ് അതിരുങ്കല്‍, നജിം കൊച്ചുകലുങ്ക്, ബാലചന്ദ്രന്‍, ഫീഖ് പന്നിയങ്കര, ദസ്തക്കീര്‍, ദയാനന്ദന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചില്ല ഉപദേശക സമിതി അംഗവും കേളി സാംസ്‌കാരിക വിഭാഗം കണ്വീനറുമായ ടിആര്‍ സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here