പെട്രോള്‍ വില കുറച്ചു; ഡീസല്‍ വില കൂട്ടി

Posted on: February 29, 2016 7:13 pm | Last updated: March 1, 2016 at 1:20 pm

petrol-prices_0ന്യൂഡല്‍ഹി: പെട്രോള്‍ വില കുറച്ചു. ലിറ്ററിന് 3.02 രൂപയാണ് പെട്രോളിന് കുറച്ചിരിക്കുന്നത്. അതേസമയം ഡീസല്‍ വില ലിറ്ററിന് 1.47 രൂപ കൂട്ടാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഇത് ഏഴാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. ലിറ്ററിന് 32 പൈസയാണ് കഴിഞ്ഞതവണ കുറച്ചത്. അതേസമയം, ഡീസലിന് വില വര്‍ധിപ്പിക്കുന്നത് തുടര്‍ച്ചയായ രണ്്ടാം തവണയാണ്. 28 പൈസയായിരുന്നു കഴിഞ്ഞ തവണ വരുത്തിയ വര്‍ധന. വില വ്യതിയാനം ഇന്ന്്് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

അതിനിടെ, പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കിനല്‍കാത്ത എണ്ണ കമ്പനി നിലപാടില്‍ പ്രതിഷേധിച്ചു തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു.