Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസിനെ മത്സരിപ്പിക്കാന്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും മത്സരഗോദയില്‍ ഇറങ്ങും. വിഎസിനെ മത്സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി. സംസ്ഥാന നേതൃത്വം ഇതിന് അനുകൂല നിലപാട് സ്വീകരിച്ചതായാണ് സൂചന. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം നാളെ ചേരുന്ന നേതൃയോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇരു നേതാക്കളും ഒന്നിച്ച് മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു.