പാറ്റൂര്‍ ഭൂമി കയ്യേറ്റം: മുഖ്യമന്ത്രിയുടെ പങ്കിന് തെളിവില്ലെന്ന് കോടതി

Posted on: February 29, 2016 4:24 pm | Last updated: February 29, 2016 at 4:26 pm
SHARE

oommenchandiതിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കയ്യേറ്റത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിന് തെളിവില്ലെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. നടപടിക്രമങ്ങള്‍ പാലിച്ചാണ് പൈപ്പ് മാറ്റുന്നതിന് ഉത്തരവിട്ടത്. കെട്ടിട നിര്‍മാതാക്കള്‍ 16 സെന്റ് പുറമ്പോക്ക് കയ്യേറിയത് രേഖകളില്‍ നിന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.