കേന്ദ്ര ബജറ്റ് 2016: ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല

Posted on: February 29, 2016 1:31 pm | Last updated: March 1, 2016 at 1:03 pm
SHARE

income taxന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതു ബജറ്റില്‍ ആദായ നിരക്കുകളില്‍ മാറ്റമില്ല. ആദായ നികുതി ഇളവ് പരിധിയായ 2.5 ലക്ഷം രൂപതന്നെ തുടരും. കഴിഞ്ഞ ബജറ്റിലും ആദായ നികുതി നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. നികുതി ഇളവില്‍ കാര്യമായ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപനത്തിലില്ലെങ്കിലും ചിലയിളവുകള്‍ മന്ത്രി പ്രഖ്യാപിച്ചു. വീടില്ലാത്തവര്‍ക്കും വീട്ടുവാടക ശമ്പളയിനത്തില്‍ ലഭിക്കാത്തവര്‍ക്കുമുള്ള ഇളവ് 24,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കിയതാണ് പ്രധാന ഇളവ്.അഞ്ച് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന റിബേറ്റ് 5000 രൂപയാക്കി. ചെറുകിട കമ്പനികള്‍ക്ക് കോര്‍പ്പപറേറ്റ് നികുതിയിളവും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യ മൂന്നുവര്‍ഷം നികുതി നല്‍കേണ്ടതില്ലെന്നും പ്രഖ്യാപനത്തിലുണ്ട്.