Connect with us

National

കര്‍ഷക ക്ഷേമത്തിന് 35,984 കോടി രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൊതു ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം. കര്‍ഷക ക്ഷേമത്തിന് 35,984 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കര്‍ഷക ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും 2022 ഓടെ കര്‍ഷക വരുമാനം ഇരട്ടിയാകുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

അഞ്ചുലക്ഷം ഏക്കര്‍ ഭൂമിയില്‍ ജൈവകൃഷി നടപ്പാക്കും. ഇതിനായി ജൈവ കൃഷി പോത്സാഹിപ്പിക്കാന്‍ 5 ലക്ഷം കോടി രൂപയും ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്.

പാലുല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ നാല് ഡയറി പദ്ധതികള്‍ പ്രഖ്യാപിച്ചു. പുതിയ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 55,00 കോടി രൂപ നീക്കി വെച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം ഏക്കറില്‍ ജൈവകൃഷി വ്യാപിപിക്കും. കാര്‍ഷിക ജലസേചന പദ്ധതികള്‍ക്ക് 8,500 കോടിയും കര്‍ഷകര്‍ക്ക് 90 ലക്ഷം കോടി വായ്പ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

Latest