ഏഷ്യാ കപ്പില്‍ ബംഗ്ലാ ഗര്‍ജനം

Posted on: February 29, 2016 10:00 am | Last updated: February 29, 2016 at 10:00 am
SHARE

bangladeshമിര്‍പൂര്‍: ഏഷ്യാക്കപ്പ് ട്വന്റി 20യില്‍ കരുത്തരായ ശ്രീലങ്കയെ കീഴടക്കി ബംഗ്ലാ കടുവകളുടെ ഗര്‍ജനം. 23 റണ്‍സിനാണ് ബംഗ്ലാദേശ് വിജയം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറിങ്ങിയ ലങ്കക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയ ബംഗ്ലാദേശിന് ജയം അനിവാര്യമായിരുന്നു.
54 പന്തില്‍ മൂന്ന് സിക്‌സറും 10 ബൗണ്ടറിയും സഹിതം 80 റണ്‍സെടുത്ത സാബിര്‍ റഹ്മാന്റെ ബാറ്റിംഗ് പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ഷാക്കിബ് അല്‍ അസ്സന്‍ 32ഉം മുഹമ്മദുല്ല 23ഉം റണ്‍സെടുത്തു. ലങ്കക്കായി ചണ്ഡിമല്‍ (37), ജയസൂര്യ (26), എന്നിവരൊഴികെ മറ്റാര്‍ക്കും മികച്ച ബാറ്റിംഗ് കാഴ്ചവെക്കാനായില്ല. ബംഗ്ലാദേശിനായി അല്‍ അമിന്‍ ഹുസൈന്‍ മൂന്നും ശാക്കിബ് അല്‍ അഹസ്സന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. സാബിര്‍ റഹ്മാന്‍ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here