സഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള പത്ത് ഏഷ്യന്‍ ബീച്ചുകളില്‍ മൂന്നെണ്ണം ഇന്ത്യയില്‍

Posted on: February 29, 2016 9:59 am | Last updated: February 29, 2016 at 9:59 am

GOA BEACHമുംബൈ: സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന പത്ത് ഏഷ്യന്‍ ബീച്ചുകളില്‍ മൂന്നെണ്ണം ഇന്ത്യയില്‍. ഗോവയിലെ അഗോണ്ട, പാലോലം ബീച്ചുകളും ആന്‍ഡമാന്‍ ദ്വീപിലെ രാധാനഗര്‍ ബീച്ചുമാണ് പട്ടികയിലുള്‍പ്പെട്ടത്. ട്രിപ്അഡൈ്വസര്‍ വെബ്‌സൈറ്റ് ആണ് പട്ടിക തയ്യാറാക്കിയത്. ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ബീച്ച് സന്ദര്‍ശിച്ച ആളുകളുടെ എണ്ണവും അവരുടെ അഭിപ്രായങ്ങളും വിവിധ സഞ്ചാര പ്രസിദ്ധീകരണങ്ങളില്‍ വന്ന കുറിപ്പുകളും പരിഗണിച്ചാണ് വെബ്‌സൈറ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പത്ത് ഏഷ്യന്‍ ബീച്ചുകളുടെ കൂട്ടത്തില്‍ അഗോണ്ടയുടെ സ്ഥാനം നാലാമതാണ്. ഗോവയിലെ തന്നെ പാലോലം ബീച്ച് എട്ടാമതാണ്. രാധാനഗര്‍ ബീച്ച് പത്താമതായും പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. മ്യാന്‍മറിലെ നഗാപാലി ബീച്ചാണ് പട്ടികയില്‍ ഒന്നാമത്. ഫിലിപ്പൈന്‍സിലെ നാസ്പാന്‍ ബീച്ച് രണ്ടാമതും തായ്‌ലാന്‍ഡിലെ കാത നോയി ബീച്ച് മൂന്നാമതുമെത്തി.
ലോകത്തെ ഏറ്റവും നല്ല ബീച്ചുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഒന്നു പോലുമില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ യാത്രികര്‍ എത്തിച്ചേരാന്‍ കൊതിക്കുന്ന ബീച്ചായി തിരഞ്ഞെടുത്തിരിക്കുന്നത് കരീബിയന്‍ ഗ്രേസ് ബേ ബീച്ചാണെന്ന് പട്ടിക ചൂണ്ടിക്കാട്ടുന്നു.